ചെറുവക്കല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു.
വേങ്ങൂറ്‍: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ വേങ്ങൂറ്‍ സെണ്റ്ററിണ്റ്റെയും ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും നേതൃത്വത്തില്‍ 19 ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസം 18 ന് സെണ്റ്റര്‍ പ്രസിഡണ്റ്റ് ജോണ്‍സണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. പാസ്റ്റര്‍ ജി തോമസുകുട്ടിയുടെ അദ്ധ്യക്ഷതയില്‍ പാസ്റ്റര്‍ തോമസ് ജോണ്‍ സങ്കീര്‍ത്തനം വായിച്ചു. പാസ്റ്റര്‍മാരായ പി.സി ചെറിയാന്‍, തോമസ് ഫിലിപ്പ്, സിസ്റ്റര്‍ അന്ന കണ്ടത്തില്‍, ബാബു ചെറിയാന്‍, വര്‍ഗ്ഗീസ് ഏബ്രഹാം, ഐ.പി.സി ജനറല്‍ പ്രസിഡണ്റ്റ് പാസ്റ്റര്‍ കെ.സി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ബിരുദദാനസമ്മേളനത്തില്‍ 200 സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായ വിതരണവും നടന്നു. സോദരിസമാജം, സണ്ടേസ്കൂള്‍, പി.വൈ.പി.എ എന്നിവയുടെ വാര്‍ഷിക സമ്മേളനം നടന്നു. സമാപനസമ്മേളനത്തില്‍ പാസ്റ്റര്‍ സണ്ണി ജോര്‍ജ്ജ് പ്രസംഗിച്ചു. തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗ്ഗീസ് നേതൃത്വം നല്‍കി. പാസ്റ്റര്‍ കെ ഷാജി കൃതജ്ഞത അറിയിച്ചു.
Back to main page