
യാഹുദപാരമ്പര്യമനുസരിച്ചുള്ള ഹോമയാഗാദികള്‍ നടത്തുകയും. പൂണൂല്‍ ധരിക്കുകയും, താടിയും തലമുടിയും വളര്‍ത്തുകയും ചെയ്തിരുന്ന ഇസ്രായേല്‍ ഗോത്രങ്ങളിലെ ചില കുടുംബക്കാരാണ് ആദ്യമായി മാമോദീസ സ്വീകരിച്ചു ക്രിസ്ത്യാനികളായത്. ഇസ്രായേല്‍ വിട്ടു പോന്നതിനുശേഷം, ഏകദേശം ആറുനൂറ്റാണ്ടുകാലം ഇന്ത്യയില്‍ ജീവിക്കുകയും ആര്യജനങ്ങളുമായി കൂടുതല്‍ സഹകരിച്ചു വസിക്കുകയും ചെയ്തിരുന്നതുകൊണ്ട് ഈ പ്രവാസി ജൂതന്‍മാരെ ബ്രാഹ്മണരായി തന്നെയാണു ഇന്ത്യയിലെ ആര്യേതര ജനവിഭാഗങ്ങള്‍ കണ്ടിരുന്നത്.
ഇസ്രായേലിലെ ബത്ളഹേമില്‍ ജനിച്ച്, നസ്‌റേത്തില്‍ വളര്‍ന്ന, യേശുവിണ്റ്റെ അനുയായികളായ യാഹുദന്‍മാരെയാണ്, നസ്രാണികള്‍ എന്നു വിളിച്ചിരുന്നത്. യേശുവിനെ രക്ഷകനായി സ്വീകരിച്ചിരുന്നവരെയെല്ലാം ക്രിസ്ത്യാനികളെന്നും വിളിച്ചിരുന്നു. നസ്രാണികളെല്ലാം ക്രിസ്ത്യാനികളാണ്. എന്നാല്‍ എല്ലാ ക്രിസ്ത്യാനികളും നസ്രാണികളല്ല. ലോകവ്യാപകമായ ക്രിസ്തുമതത്തിലെ നസ്രാണി സമൂഹത്തിണ്റ്റെ വ്യക്തിത്വം കാലത്തിണ്റ്റെ സൃഷ്ടിയാണ്. ലോകത്തില്‍ ജീവിച്ചിരുന്നതില്‍ ഏറ്റവും മഹാനായ മനുഷ്യനെ, യേശുക്രിസ്തുവിനെ കുരിശിലേറ്റിയപ്പോള്‍, 'നസ്രായനായ യേശു, യാഹുദന്‍മാരുടെ രാജാവ്' (കചഞ്ഞക) എന്നൊരു ശീര്‍ഷകമെഴുതി കര്‍ത്താവിണ്റ്റെ തലയ്ക്കു മുകളില്‍ വെച്ചിരുന്നു. ക്രിസ്തുശിഷ്യനായ പത്രോസിനെ 'നസ്രാണി'യെന്ന് വിളിച്ചാക്ഷേപിച്ചാണ്, റോമില്‍വെച്ചു തലകീഴായി തൂക്കികൊന്നത്. വേദപുസ്തകത്തിലെ ന്യായപ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള യേശുവിണ്റ്റെ ഉപദേശങ്ങളും പീഢാനുഭവങ്ങളും ഉയര്‍ത്തെഴുന്നേല്‍പും ഇസ്രായേലില്‍ മാറ്റത്തിണ്റ്റെ കൊടുങ്കാറ്റു തന്നെയുയര്‍ത്തി. അനേകര്‍ നസ്രാണികളായി. ഒട്ടനവധി നസ്രാണികള്‍ രക്തസാക്ഷികളായി. ക്രിസ്തു ശിഷ്യന്‍മാര്‍, 'ചിതറിപ്പോയ ഇസ്രായേല്‍ ഗൃഹത്തിലെ ആടുകളെത്തേടി' നഷ്ടപ്പെട്ട ഇസ്രായേല്‍ ഗോത്രങ്ങളിലെ ആളുകളോടു സുവിശേഷമറിയിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. നസ്രാണിയായ പത്രോസ് റോമിലും, തോമസ് ഇന്ത്യയിലുമാണെത്തിയത്.
നായന്‍മാരോ, നമ്പൂതിരിമാരോ ആയിരുന്നു ജ്ഞാനസ്നാനം സ്വീകരിച്ചിരുന്നതെങ്കില്‍, മാര്‍തോമാക്രിസ്ത്യാനികളെനസ്രാണികള്‍ എന്നുവിളിക്കുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇവര്‍ ജൂതബ്രാഹ്മണരായിരുന്നു.
വടക്കു പടിഞ്ഞാറെ ഇന്ത്യയിലെത്തിയ തോമാശ്ളീഹ, അവിടെയുള്ള യാഹുദന്‍മാരുടെ ഇടയിലാണു (ദശഗോത്ര ഇസ്രായേലികളുടെ ഇടയില്‍, പത്താന്‍മാരുടെ ഗ്രാമങ്ങളിലാണ്) സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പുരാതന തക്ഷശില ദേശത്ത്, ഒരു ക്രിസ്ത്യന്‍ കൂട്ടായ്മ രൂപീകരിച്ചതായി തോമയുടെ പ്രവൃത്തികള്‍ ( (Acts of Judas Thoma) ) എന്ന ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. കേരളക്കരയില്‍, ക്രിസ്താബ്ദം 52-ല്‍ എത്തിയ തോമാശ്ളീഹാ, ഇവിടത്തെ യാഹുദവാസകേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വിദേശ വാണിജ്യത്തിനായി തുറമുഖ പട്ടണങ്ങളില്‍ പാലയൂറ്‍, കൊടുങ്ങല്ലൂറ്‍, പറവൂറ്‍, നിരണം, കൊല്ലം എന്നിവിടങ്ങളില്‍ അധിവസിച്ചിരുന്ന യാഹുദന്‍മാരെയാണ് ജ്ഞാന സ്നാനം നല്‍കി ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു തോമാശ്ളീഹ കൊണ്ടുവന്നത്.
യാഹുദപാരമ്പര്യമനുസരിച്ചുള്ള ഹോമയാഗാദികള്‍ നടത്തുകയും. പൂണൂല്‍ ധരിക്കുകയും, താടിയും തലമുടിയും വളര്‍ത്തുകയും ചെയ്തിരുന്ന ഇസ്രായേല്‍ ഗോത്രങ്ങളിലെ ചില കുടുംബക്കാരാണ് ആദ്യമായി മാമോദീസ സ്വീകരിച്ചു ക്രിസ്ത്യാനികളായത്. ഇസ്രായേല്‍ വിട്ടു പോന്നതിനുശേഷം, ഏകദേശം, ആറുനൂറ്റാണ്ടുകാലം ഇന്ത്യയില്‍ ജീവിക്കുകയും, ആര്യജനങ്ങളുമായി കൂടുതല്‍ സഹകരിച്ചു വസിക്കുകയും ചെയ്തിരുന്നതുകൊണ്ട്, ഈ പ്രവാസി ജൂതന്‍മാരെ ബ്രാഹ്മണരായി തന്നെയാണു ഇന്ത്യയിലെ ആര്യേതര ജനവിഭാഗങ്ങള്‍ കണ്ടിരുന്നത്. അതുകൊണ്ടാണ്, (ബ്രാഹ്മണവേഷധാരികളായിരുന്നുവെങ്കിലും) മാര്‍തോമാ ക്രിസ്ത്യാനികളായ യാഹുദന്‍മാരെ, ഇസ്രായേലിലെപ്പോലെ തന്നെ, ഇവിടെയും, നസ്രാണികള്‍ എന്നു വിളിക്കാനിടയായത്. നായന്‍മാരോ, നമ്പൂതിരിമാരോ ആയിരുന്നു, ജ്ഞാനസ്നാനം സ്വീകരിച്ചിരുന്നതെങ്കില്‍, മാര്‍തോമാക്രിസ്ത്യാനികളെ നസ്രാണികള്‍ എന്നുവിളിക്കുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇവര്‍, ജൂതബ്രാഹ്മണരായിരുന്നു. ഈ ജൂതബ്രാഹ്മണരുടെ പിന്‍ഗാമികളാണ് നസ്രാണികളെന്നും, നസ്രാണി മാപ്പിളമാരെന്നും സുറിയാനി ക്രിസ്ത്യാനികളെന്നും അറിയപ്പെടുന്നവര്‍. ഇന്നു, ഇവര്‍, പൊതുവില്‍, സെണ്റ്റ് തോമസ് ക്രിസ്ത്യാനികളെന്നു വിളിക്കപ്പെടുന്നു.
Back to main page