ലണ്ടന്‍: ഐപിസി യു.കെ. അയര്‍ലണ്റ്റ്‌ റീജിയന്‍ 5 ാമതു വാര്‍ഷിക കണ്‍വന്‍ഷന്‍ 2012 ജൂണ്‍ 8-10 വരെ ഓക്സ്ഫോര്‍ഡ്‌ കേംബ്രിഡ്ജില്‍ വച്ച്‌ നടക്കും. ഐപിസി യു.കെ. അയര്‍ലണ്റ്റ്‌ റീജിയന്‍ പ്രസിഡണ്റ്റ്‌ പാസ്റ്റര്‍ ജേക്കബ്‌ ജോര്‍ജ്ജ്‌ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ കെ. സി. തോമസ്‌, പാസ്റ്റര്‍ ജോണ്‍ കെ. മാത്യു എന്നിവര്‍ മുഖ്യപ്രസംഗകരായിരിക്കും. പാസ്റ്റര്‍ ബാബു സഖറിയ, സി.റ്റി. ഏബ്രഹാം, സാം മാത്യു, ബ്രദര്‍ കെ.റ്റി. തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കും. റീജിയന്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. യുവജന മീറ്റിംഗ്‌, പുത്രികാസംഘടനയുടെ വാര്‍ഷികം സംയുക്ത ആരാധന, കര്‍ത്തൃമേശ എന്നിവ നടക്കും.

back to main page